April 6, 202501:35:37 AM

എറണാകുളത്തേക്ക് മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ സര്‍വീസുമായി കര്‍ണാടക ആര്‍.ടി.സി.



ബെംഗളൂരു:കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസുമായി (അംബാരി ഡ്രീം ക്ലാസ്) കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് സർവീസ്.



ഈ മാസം ഒമ്പതിന് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും.

തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.

കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. ഉടൻ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ ബസുകളുടെ ചൂഷണത്തിനിരയാകാതെ മികച്ച സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കർണാടക ആർ.ടി.സി. ഒരുക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നു.

Highlights: Karnataka RTC Bus Service From Bangalore To Cochin

Post a Comment

Post a Comment

Emoticon
:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Kozhikode

All in one news is a platform of all type news

Contact Form

Name

Email *

Message *

Powered by Blogger.