June 2018



കോഴിക്കോട്‌: ഇന്റര്‍നാഷണല്‍ കയാക്കിംങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ കോഴിക്കോട്‌ വേദിയൊരുങ്ങും. ജൂലൈ 18  മുതൽ 21 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ടുരാജ്യങ്ങളില്‍ നിന്നായി പ്രശസ്‌ത താരങ്ങള്‍ പങ്കെടുക്കും. കോടഞ്ചേരി, പുലിക്കയം, ഇരുവഞ്ഞിപ്പുഴ, മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അഞ്ചുവര്‍ഷമായി കയാക്കിംങ്‌ നടന്നിട്ടുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിന്‌ അദ്യമായിട്ടാണ്‌ കേരളത്തില്‍ വേദിയൊരുങ്ങുന്നത്‌. ഏഷ്യയില്‍ തന്നെ ആദ്യമായിട്ടാണ്‌ ഇത്തരം ഒരു ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നത്‌. കയാക്കിംങിനോട്‌ അനുബന്ധിച്ച്‌ ഓഫ്‌ റോഡിംഗ്‌, മൗണ്ടന്‍ ബൈക്കിംഗ്‌, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയും ഉണ്ടാകും.

പ്രാദേശിക തലത്തിലുള്ളവരുടെ പൂര്‍ണ പിന്തുണയോട്‌ കൂടിയാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌. കലക്‌ട്രേറ്റ്‌ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌, റോഷന്‍ കൈനടി (ജി.എം.ഐ), റാവിസ്‌ കാലിക്കറ്റ്‌ ജനറല്‍ മാനേജര്‍ അജിത്ത്‌ നായര്‍, ടൂറിസം ജോയിന്റ്‌ ഡയറക്‌ടര്‍ സി.എന്‍ അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.



കോഴിക്കോട്:കോഴിക്കോട്, വയനാട് ജില്ലകളിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന വയനാട് ചുരം റോപ് വേയുടെ ശിലാസ്ഥാപനം ജൂലൈ 3-ന് കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം നിർവഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന നിർദിഷ്ട റോപ്‌ വേയിൽ 50 കാറുകളിലായി 400 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ഒന്നര വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിക്കുവേണ്ടി ഒരുമരം പോലും വെട്ടിമാറ്റുകയോ പ്രകൃതിക്ക് കോട്ടംതട്ടുന്ന വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്യില്ലെന്ന് ആസൂത്രകരിലൊരാളും വയനാട് ജില്ല ചേംബർ ഒാഫ് കോമേഴ്സ് പ്രസിഡൻറുമായ ജോണി പാറ്റാനി പറഞ്ഞു. 70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റോപ്‌ വേക്കുവേണ്ടി ലക്കിടി ഓറിയൻറൽ കോളജിന് സമീപം ആറര കോടി രൂപ മുടക്കി മൂന്ന് ഏക്കറും അടിവാരത്തു അഞ്ചുകോടി രൂപ നൽകി രണ്ടേക്കറും വാങ്ങിയിട്ടുണ്ട്. വനത്തിന് മുകളിലൂടെ പോകുന്ന റോപ്‌ വേക്ക് വനം വകുപ്പി​ന്റെ പ്രത്യേക അനുമതി ലഭിച്ചിട്ടുണ്ട്. വനംവകുപ്പിന് പകരം സ്ഥലം നൽകും.



കോഴിക്കോട്: ജില്ലയിലുൾപ്പെടെ 7 ജില്ലകളിൽ ആധുനിക രീതിയിൽ ഖരമാലിന്യ സംസ്‌കരണത്തിന് പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കൊല്ലം, മലപ്പുറം എന്നീവയാണ് മറ്റു ജില്ലകൾ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്. മാലിന്യസംസ്‌കരണത്തിലൂടെ അഞ്ച് മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റുകൾക്കാണ് അനുമതി നൽകുന്നത്. ഏഴു ജില്ലകളിലും പ്ലാന്റ് സ്ഥാപിക്കാനുളള സ്ഥലം കെ.എസ്.ഐ.ഡി.സി കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ശുപാർശകൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവിധ മലിനീകരണവും ഇല്ലാതെ ശാസ്ത്രീയമായി സംസ്‌കരണം നടത്താനും അതിൽനിന്ന് ഊർജ്ജം ഉൽപാദിപ്പിക്കാനും കഴിയുന്ന സാങ്കേതികവിദ്യയാണ് പദ്ധതിക്ക് പ്രയോജനപ്പെടുത്തുക. ഇതിനുവേണ്ടി ഡൽഹി ആസ്ഥാനമായുളള ഐ.ആർ.ജി സിസ്റ്റം സൗത്ത് ഏഷ്യാ പ്രൈവറ്റ് ലിമിറ്റഡിനെ കൺസൾട്ടന്റായി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് സ്വകാര്യപങ്കാളിത്തത്തോടെ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.




തിരുവനന്തപുരം:സംസ്ഥാനത്തെ റെയില്‍വേ വികസനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസായ കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ട്രെയിന്‍ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.നാരായണന്‍ എം.പി.മേയര്‍ വി.കെ. പ്രശാന്ത്, എം. എല്‍.എമാരായ ഒ. രാജഗോപാല്‍, വി.എസ്.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ അഡി.ജനറല്‍ മാനേജര്‍ പി.കെ. മിശ്ര സ്വാഗതവും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ശിരിഷ് കുമാര്‍ സിന്‍ഹ നന്ദിയും പറഞ്ഞു.

ട്രെയിൻ ഫ്ലാഗ് ഓഫ് കർമം കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ നിർവ്വഹിക്കുന്നു.


ഇന്നലെ രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടന സര്‍വ്വീസ്. ഞായറാഴ്ച മുതലാണ് റെഗുലര്‍ സര്‍വ്വീസ് തുടങ്ങുക. ശനി, വ്യാഴം ദിവസങ്ങളില്‍ രാത്രി 9.25 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരത്തും വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 8 ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.10 ന് കൊച്ചുവേളിയിലും എത്തുന്നതാണ് റെഗുലര്‍ സര്‍വ്വീസ്. സംസ്ഥാനത്തെ രണ്ടാമത്തെ അന്ത്യോദയ എക്സ്പ്രസാണിത്. എറണാകുളം-പാറ്റ്നയാണ് ആദ്യ അന്ത്യോദയ എക്സ്പ്രസ്.

മുന്‍കൂര്‍ സീറ്റ് റിസര്‍വേഷനില്ലാത്ത എല്ലാകോച്ചുകളും അണ്‍റിസര്‍വ്വ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്പ്രസ്. സാധാരണ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും ടിക്കറ്റ് നിരക്ക്. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയയില്‍ 18 കോച്ചുകളുണ്ട്. ആധുനിക എല്‍.എച്ച്‌.ബി.കോച്ചുകളാണിതെല്ലാം. കുടിവെള്ളം, മൊബൈല്‍ റീച്ചാര്‍ജ്ജിംഗ് ,ലഗ്ഗേജ് റാക്ക്, ബയോ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. സീറ്റ് പക്ഷെ ബക്കറ്റ് സീറ്റല്ല, നീളത്തിലുള്ള കുഷ്യന്‍ ബഞ്ച് സീറ്റുകളാണ്. കൊച്ചുവേളിയില്‍ നിന്ന് 11.50 മണിക്കൂറുകൊണ്ട് മംഗലാപുരത്തെത്തും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ആറിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. ആലപ്പുഴ വഴിയാണ് സര്‍വ്വീസ്. കൊല്ലത്ത് 3 മിനിറ്റ്, തൃശ്ശൂരില്‍ 2 മിനിറ്റ്, ഷൊര്‍ണ്ണൂരില്‍ 10 മിനിറ്റ് മറ്റ് സ്റ്റേഷനുകളില്‍ 5 മിനിറ്റ് വീതവും സ്റ്റോപ്പുണ്ട്. ട്രെയിന്‍ നമ്പര്‍ 16355/16356.



കോഴിക്കോട്: പാസ്പോർട്ട് വെരിഫിക്കേഷനു കാലതാമസം ഒഴിവാക്കുന്നതിനായി തുടക്കമിട്ട ഇ-വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതു ദിവസം മുതൽ ഒരു മാസം വരെ വേണ്ടിവരുന്നുണ്ട്. ഇത് അഞ്ചുദിവസം വരെയായി കുറയ്ക്കാൻ വിഐപി ആപ്ലിക്കേഷനിലൂടെ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഇതു നേരത്തേ നടപ്പാക്കിയിരുന്നു. പിന്നാലെ കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശൂർ റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

 പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ ഇങ്ങനെ

ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ വെബ് ആപ്ലിക്കേഷനിലൂടെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് അയച്ചു കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു വിവരങ്ങൾ ജില്ലാ സ്പെഷൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫിസറുടെ മൊബൈൽ/ലാപ്ടോപ്പിൽ എത്തും. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ/ലാപ്ടോപ് ആപ്ലിക്കേഷൻ വഴി തന്നെ ജില്ലാ സ്പെഷൽ ബ്രാഞ്ചിനു റിപ്പോർട്ട് നൽകും. ശേഷം, ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.



തിരുവനന്തപുരം:ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും



കോഴിക്കോട്:രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു പ്രചോദനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐഐഎം ബിസിനസ് ഇൻകുബേറ്റർ ലൈവ് രണ്ടു വർഷം പിന്നിടുന്നു. പരിചയ സമ്പന്നരായ മാനേജ്മെന്റ് വിദഗ്ധരുടെയും രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ അലുംനിയുടെയും സഹകരണത്തോടെയും വിദഗ്ധ ഉപദേശത്തോടെയും ക്യാംപസിൽ പ്രവർത്തിക്കുന്ന ബിസിനസ് ഇൻകുബേറ്ററിനു വെല്ലുവിളി നിറഞ്ഞ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിക്കുവാനായിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇൻകുബേറ്റർ വഴി 29 സ്റ്റാർട്ട് അപ്പ് സംരംഭങ്ങളാണു വിവിധ മേഖലകളിലായി  തുടങ്ങാനായത്. ഈ വർഷം 11 പുതിയ സംരംഭങ്ങൾക്കു കൂടി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണം പുറമെ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണു തുടങ്ങുന്നതെന്നും ശ്രദ്ധേയമാണ്. ഐഐഎംകെ ലൈവിന്റെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ എങ്ങനെ തുടങ്ങുന്നതിനാകുമെന്ന വിഷയത്തിൽ പത്താഴ്ച നീളുന്ന പരിശീലന പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.



തിരുവനന്തപുരം:മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകൂടി കൂട്ടുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂളുകളിലും ഈ അധ്യയനവര്‍ഷം 20 ശതമാനം സീറ്റ് കുട്ടിയിട്ടുണ്ട്‌. ഇതിനു പുറമെയാണ് ആറു ജില്ലകളില്‍ 10 ശതമാനം സീറ്റുകൂടി കൂട്ടുന്നത്‌.



കോഴിക്കോട്: പുതുതായി അനുവദിച്ച വടകര റവന്യു ഡിവിഷൻ ഓഫിസ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. നവീകരിച്ച താലൂക്ക് ഓഫിസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സി.കെ. നാണു എംഎൽഎ അധ്യക്ഷത വഹിച്ചു.

എംഎൽഎമാരായ കെ. ദാസൻ, പാറക്കൽ അബ്ദുല്ല, നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കോട്ടയിൽ രാധാകൃഷ്ണൻ, കെ. സജിത്ത്, സി.എച്ച്. ബാലകൃഷ്ണൻ, തിരുവള്ളൂർ മുരളി, കെ.എം. ശോഭ, കെ. കുഞ്ഞിരാമൻ, വി. പ്രതിഭ, എ.സി. സതി, നഗരസഭ ഉപാധ്യക്ഷ പി. ഗീത, കൗൺസിലർമാരായ പ്രേമകുമാരി വനമാലി, ടി.പി. പ്രസീത, എഡിഎം ടി.ജനിൽകുമാർ, സബ് കലക്ടർ വിഘ്നേശ്വരി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഗോകുൽദാസ്, ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി, ഇ.കെ. നാരായണൻ, പി. മോഹനൻ, ടി.വി. ബാലൻ, പി.എം. അശോകൻ, ഉമ്മർ പാണ്ടികശാല, കെ. ലോഹ്യ, മുക്കം മുഹമ്മദ്, നവീന്ദ്രൻ, കൂട്ടത്താങ്കണ്ടി സുരേഷ്, ബാബു നല്ലളം, മനയചത്ത് ചന്ദ്രൻ, മനോജ് ആവള, വി.ഗോപാലൻ, ടി.വി. ബാലകൃഷ്ണൻ, ഹബീബ്, ആർഡിഒ വി.പി. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.



കോഴിക്കോട്:കൊച്ചി മെട്രോ രണ്ടാം വർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോഴും കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോകളുടെ പ്രരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. കൊച്ചി മെട്രോയ്ക്കു പിന്നാലെ എത്തിയ വമ്പന്‍ പദ്ധതിയായിരുന്നു ലൈറ്റ് മെട്രോ പദ്ധതി. മെട്രോ ഓടിത്തുടങ്ങിയെങ്കിലും ലൈറ്റ് മെട്രോകളുടെ ഒരു തൂണ്‍ പോലും ഇതുവരെ ഉയര്‍ന്നിട്ടില്ല. കൊച്ചി മെട്രോ നേരിട്ട എല്ലാ പ്രതിസന്ധികളും ലൈറ്റ് മെട്രോയുടെ മുന്നിലും വിലങ്ങുതടികളായി നില്‍ക്കുന്നുണ്ട്. ഇരു നഗരങ്ങളിലെയും ഗതാഗതക്കുരുക്കിന് ശമനമേകി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലൈറ്റ് മെട്രോ പദ്ധതി പ്രഖ്യാപിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) മന്ത്രിസഭ അംഗീകരിച്ചത് 2015 ജൂലൈ അവസാനമാണ്. 6728 കോടി രൂപയാണ് പദ്ധതിച്ചെലവ്. എന്നാൽ കേന്ദ്ര സർക്കാറിന്റെ പുതിയ മെട്രോ നയത്തിന്റെ അടിസ്ഥനത്തിൽ ഡി.പി.ആര്‍ വീണ്ടും പുതുക്കി. എന്നാൽ സംസ്ഥാന സർക്കാർ മാറിയതോടെ പുതുക്കിയ റിപ്പോർട്ട് ഇതുവരെ കേന്ദ്ര സർക്കാറിൻ സമർപ്പിച്ചിട്ടില്ല. കൂടാതെ ഡി.എം.ആർ.സി പദ്ധതിയിൽ നിന്ന് പിന്മാറിയതും പദ്ധതി അനിശ്ചിതത്തിന് കാരണമായി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരംഭമായി നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികളുടെ 60 ശതമാനം തുക വായ്പ്പയായി എടുക്കും. ബാക്കി 40 ശതമാനം തുക കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കും. ഭൂമിയേറ്റെടുക്കലിനായുള്ള തുക സംസ്ഥാനമാണ് വഹിക്കുക. തുടക്കത്തില്‍ തിരുവനന്തപുരം ലൈറ്റ് മെട്രോയിലെ ഒരു ട്രെയിനില്‍ മൂന്നു കോച്ചുകളും, കോഴിക്കോട്ടെ ലൈറ്റ് മോട്രോ ട്രെയിനില്‍ രണ്ടു കോച്ചുകളുമാണ് ഉണ്ടാകുക. ഭാവിയില്‍ ഇരുസ്ഥലങ്ങളിലേയും ട്രെയിനുകളില്‍ ഓരോ കോച്ചുകള്‍ വീതം അധികമായി ചേര്‍ക്കാം. പദ്ധതി നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായിട്ടാവും കെ.ആര്‍.ടി. പ്രവര്‍ത്തിക്കുകയെന്നും പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം ലൈറ്റ് മോട്രോയില്‍ 19 സ്റ്റേഷനുകളും, കോഴിക്കോട് 14 സ്റ്റേഷനുകളുമാണ് ഉണ്ടാകുക. രണ്ടുനഗരങ്ങളിലേയും ലൈറ്റ് മെട്രോയുടെ ഡ്രോയിങ് ഡി.എം.ആര്‍.സിയാണ് തയ്യാറാക്കിയത്.

ലൈറ്റ് മെട്രോയ്ക്കും മുന്‍പ് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്കായി വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. മോണോ റെയില്‍. എന്നാല്‍ തുടക്കത്തിൽ വെച്ചു തന്നെ ഈ പദ്ധതി അലസിപ്പോകുകയായിരുന്നു. കൊച്ചി മെട്രോ പദ്ധതിയുടെ ചര്‍ച്ചകള്‍ക്കു സമാന്തരമായി തന്നെ മോണോ റെയില്‍ പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളും നടന്നിരുന്നു. മോണോ റെയില്‍ പ്രായോഗികമല്ലെന്നു പറഞ്ഞുകൊണ്ടുള്ള പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. എല്ലാത്തിനുമൊടുവില്‍ 2014 ആഗസ്റ്റിലാണ് മോണോ റെയില്‍ പദ്ധതി ഉപേക്ഷിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. ഇതിനു പകരമായി ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാനും ലൈറ്റ് മെട്രോയുടെ രൂപരേഖ തയ്യാറാക്കാന്‍ ഡി.എം.ആര്‍.സിയോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

5581 കോടി രൂപയായിരുന്നു രണ്ടു നഗരങ്ങളിലേയും മോണോ റെയില്‍ പദ്ധതികള്‍ക്കായുള്ള സര്‍ക്കാറിന്റ എസ്റ്റിമേറ്റ് തുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്ത് 22 കിലോമീറ്ററും, കോഴിക്കോട്ട് 14 കിലോമീറ്ററും ദൂരത്തില്‍ മോണോ റെയില്‍ നിര്‍മ്മിക്കാനായിരുന്നു തീരുമാനം. കാനഡ ആസ്ഥാനമായുള്ള ബൊംബാര്‍ഡിയര്‍ എന്ന കമ്പനി മാത്രമാണ് ഒറ്ററെയില്‍പ്പാളം നിര്‍മ്മിക്കാന്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചത്. 14,500 കോടി രൂപയാണ് കമ്പനി ക്വോട്ട് ചെയ്തത്. ഇതു കൂടാതെ 4,000 കോടി രൂപയുടെ അധിക തുക കൂടി ടെന്‍ഡറില്‍ കാണിച്ചിരുന്നു. ഇത് താങ്ങാനാകില്ലെന്ന് വിലയിരുത്തിയാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു. പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 6004 കോടി രൂപയായി പുനര്‍നിര്‍ണ്ണയിക്കുകയും ചെയ്തിരുന്നു. ലൈറ്റ് മെട്രോ പദ്ധതി തീരുമാനിച്ചപ്പോള്‍ അതില്‍ ജാപ്പനീസ് കമ്പനിയായ ഹിറ്റാച്ചി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോപ്പറേഷന്‍ ഏജന്‍സിയുടെ (ജൈക്ക) വായ്പ്പ പദ്ധതിയ്ക്കായി ലഭ്യമാക്കാമെന്ന വാഗ്ദാനവും ഹിറ്റാച്ചി നല്‍കിയിരുന്നു.



ബഹ്റൈൻ:ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ കോഴിക്കോട്ടേക്കു നേരിട്ടുള്ള പ്രതിദിന സര്‍വീസ് തുടങ്ങി. ഇതോടെ കേരളത്തിലെ മൂന്നു വിമാനതാവളത്തിലേക്കും ഗള്‍ഫ് എയറിനു സര്‍വീസായി. ആഴ്ചയില്‍ എല്ലാ ദിവസവുമാണ് കരിപ്പൂര്‍ സര്‍വീസ്. ബഹ്റൈനില്‍ നിന്നു രാത്രി 11.25ന് പുറപ്പെട്ടു പുലര്‍ച്ചെ 4.30നു വിമാനം കരിപ്പൂരിറങ്ങും. തിരിച്ചുള്ള വിമാനം പുലര്‍ച്ചെ 5.30ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 7.20ന് ബഹ്റൈന്‍ എത്തും.

ബഹ്റൈനില്‍നിന്നും ഏറ്റവും കൂടുതല്‍ മലയാളി പ്രവാസികള്‍ യാത്ര ചെയ്യുന്നത് കരിപ്പൂര്‍ വിമാനതാവളത്തിലേക്കാണ്. എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമായിരുന്നു നേരിട്ടുള്ള സര്‍വീസ് നടത്തിയിരുന്നത്. അതുപോലെ സൗദിയില്‍ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കാര്‍ക്ക് പുതിയ ഗള്‍ഫ് എയര്‍ സര്‍വീസ് ആശ്വാസമാണ്. കണക്ഷന്‍ വിമാനം ഉള്ളതിനാല്‍ സൗദിയിലെ ജിദ്ദ, മദീന, റിയാദ്, അബഹ, അല്‍ഖസീം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു കരിപ്പൂര്‍ യാത്രക്കാരായ പ്രവാസികള്‍ക്കും, കരിപ്പൂരില്‍ നിന്നു തിരിച്ചും ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കും ഗള്‍ഫ് എയറിന്റെ ബഹ്റൈന്‍ സര്‍വീസ് പ്രയോജനം ചെയ്യും. ജിദ്ദയിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം മലബാറില്‍ നിന്നുള്ള പ്രവാസികളാണ്.

സൗദിയിലെ ഈ സെക്‌ടറുകളില്‍ നിന്നും 68 മണിക്കൂര്‍ കൊണ്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്താം. ബഹ്റൈന്‍-കരിപ്പൂര്‍ ഗള്‍ഫ് എയർ വിമാനത്തിനു കണക്ഷന്‍ നല്‍കുന്ന വിധമാണു പുതുതായി സൗദിയിലെ അബഹയിലേക്കും തബൂക്കിലേക്കും ജൂണ്‍ 15ന് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചത്. ഗള്‍ഫ് എയര്‍ ജിദ്ദാ വിമാനം വൈകിട്ട് 5.30നു പുറപ്പെട്ടു 7.20നു ബഹ്റൈന്‍ എത്തും. 11.25നാണ് കോഴിക്കോട്ടേക്കുള്ള ഗള്‍ഫ് എയര്‍ സര്‍വീസ്. തിരിച്ചുള്ള വിമാനം ബഹ്റൈനില്‍ നിന്നും രാവിലെ 10.15നു പുറപ്പെട്ട് ഉച്ചക്ക് 12.30നു ജിദ്ദയില്‍ എത്തും.

40 കിലോ ഫ്രീ ബാഗേജ് 10 കിലോ ഹാന്‍ഡ്ബാഗും അനുവദിക്കുന്നുണ്ട്. അവധിക്കാലത്ത് പുതിയ സര്‍വീസ് എത്തിയത് പ്രവാസികളുടെ യാത്ര സുഗമമാക്കും. ടിക്കറ്റ് നിരക്കിലും കുറവു വന്നിട്ടുണ്ട്. കോഴിക്കോട് സര്‍വീസോടെ ഗള്‍ഫയറിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസ് എട്ടായി ഉയര്‍ന്നു. നിലവില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ, ഡല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവടങ്ങളിലേക്കും ഗള്‍ഫ് എയര്‍ സര്‍വീസുണ്ട്.



തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ്സ് ഇന്നലെ മുതൽ ഓടിത്തുടങ്ങി. വൈഫൈ കണക്ഷൻ പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബസാണ് പുറത്തിറങ്ങുന്നത്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കുന്നത്. തിരുവനന്തപുരത്തിൻ പുറമേ കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും. ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്റെ കെ9 മോഡൽ ബസാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്. 40 സീറ്റുകളുണ്ട് ബസിൽ. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്.

കർണാടക, ആന്ധ്ര, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സംസ്ഥാനങ്ങളിൽ സർവീസ് നടത്തുന്നുണ്ട് ഗോൾഡ് സ്റ്റോണ്‍ ഇൻഫ്രാടെക് ലിമിറ്റഡിന്റെ ബസുകൾ. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകളുടെ നിർമാണം. ഇന്ത്യയുടെ വേറിട്ട ഭൂപ്രകൃതിക്കും വൈവിധ്യത്തിനും അനുയോജ്യമായ രീതിയിലാണ് ഇ ബസ് കെ 9 ന്റെ രൂപകൽപ്പനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 80 കിലോമീറ്ററാണ് ഇ ബസിന്റെ പരമാവധി വേഗം. ദീർഘകാല സേവനം ഉറപ്പാക്കാൻ അത്യാധുനിക ലിഥിയം അയോൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് ബസിൽ. ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 250 കിലോമീറ്റർ ഓടാൻ ഈ ബാറ്ററിക്കു സാധിക്കും. മാത്രമല്ല, ത്രീ ഫേസ് എ സി ചാർജിങ് സംവിധാനത്തിൽ ബാറ്ററി പൂർണ തോതിൽ ചാർജ് ചെയ്യാൻ മൂന്നു മുതൽ നാലു മണിക്കൂർ വരെ സമയം മതിയെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു.


സര്‍വീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. 1.6 കോടിരൂപയാണ് ബസിന്റെ വില. ഇതു വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ ബസുകള്‍ വാടകയ്ക്കെടുത്താണ് ഓടുന്നത്. കണ്ടക്ടറെ കെഎസ്ആര്‍ടിസി നല്‍കും. കിലോമീറ്ററിനു നിശ്ചിത തുക വാടകയും നല്‍കും. അറ്റകുറ്റപ്പണി കമ്പനിയുടെ ചുമതലയാണ്. 



കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രവർത്തിയും, റോഡ് വീതി കൂട്ടി  ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമവുമാണ് ഇപ്പോൾ നടത്തുന്നത്. കുറച്ച് ഭാഗമെങ്കിലും ഗതാഗതയോഗ്യമാക്കി വൺവേ ആക്കി വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്


ചുരം ഗതാഗതയോഗ്യമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു, ഇന്നലെ ഉച്ചമുതൽ ചുരം വഴിയുള്ള യാത്രക്ക്​ പൂർണ്ണ നിരോധനം ജില്ലാ കളക്ടർ ഏർപ്പെടുത്തിയത്​. എങ്കിലും കോഴിക്കോട്​ നിന്നുള്ള കെ.എസ്.ആർ.ടി.സികൾ ചിപ്പിലിത്തോട്​ വരെയും വയനാട്​ നിന്നുള്ളവ 29ാം മൈൽ വരെയും ഷട്ടിൽ സർവീസ്​ നടത്തും. ചുരത്തിൽ മഞ്ഞിടിഞ്ഞ്​ അപകടാവസ്ഥയിലായപ്പോഴും ചെറിയ വാഹനങ്ങളെ കടത്തിവിട്ടിരുന്നു. നിലവിലെ സ്ഥിതിയിൽ ചെറിയ വാഹനങ്ങൾ പോകുന്നതും അപകമുണ്ടാക്കുമെന്ന്​ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ചുരത്തിൽ കെ.എസ്​.ആർ.ടി.സി ഒഴികെ മറ്റെല്ലാ വാഹനങ്ങൾക്കും നിരോധനമേർപ്പെടുത്താൻ തീരുമാനിച്ചത്.




കോട്ടയം:കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വി​​സ്തൃ​​ത​​വും സൗകര്യ​​പ്ര​​ദ​​വു​​മാ​​യ പോ​​ളി​​ടെ​​ക്നി​​ക് കെ​​ട്ടി​​ടം കടുത്തുരുത്തിയി​​ൽ പൂ​​ർ​​ത്തി​​യാ​​യി. ഗ​​വ​​ണ്‍​മെ​​ന്‍റ് പോ​​ളി​​ടെ​​ക്നി​​ക്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ജൂ​​ണ്‍ 8-ന് 4 മണിക്ക്. പോ​​ളി​​ടെ​​ക്നി​​ക് കോ​​ള​​ജ് കാ​​ന്പ​​സി​​ൽ വ​​ച്ചു ന​​ട​​ക്കും. മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് മ​​ന്ത്രി പ്ര​​ഫ. സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥും പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​നും പ​​ങ്കെ​​ടു​​ക്കും. ഓ​​ൾ ഇ​​ന്ത്യാ കൗ​​ണ്‍​സി​​ൽ ഓ​​ഫ് ടെ​​ക്നി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ന്‍റെ​​യും സാ​​ങ്കേ​​തി​​ക വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​ന്‍റെ​​യും (എ​​ഐ​​സി​​ടി​​ഇ) അ​​നു​​മ​​തി ഇ​​ക്കാ​​ര്യ​​ത്തി​​ൽ ല​​ഭി​​ച്ചു ക​​ഴി​​ഞ്ഞു.

നാ​​യ​​നാ​​ർ മ​​ന്ത്രി​​സ​​ഭ​​യു​​ടെ കാ​​ല​​ത്ത് വിദ്യാഭ്യാസമന്ത്രിയാ​​യി​​രു​​ന്ന പി.​​ജെ. ജോ​​സ​​ഫാ​​ണ് 2000 ത്തി​​ൽ ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ പോ​​ളി​​ടെ​​ക്നി​​ക്ക് അ​​നു​​വ​​ദി​​ച്ച് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​ത്. പി​​ന്നീ​​ട് മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​ട്ടു​​ചി​​റ​​യി​​ലെ സ്കൂ​​ൾ കെ​​ട്ടി​​ട​​വും വാ​​ട​​ക കെ​​ട്ടി​​ട​​വും സ​​ജ്ജ​​മാ​​ക്കി പോ​​ളി​​ടെ​​ക്നി​​ക്കി​​ന്‍റെ പ്രവർത്തനമാരംഭിക്കാ​​ൻ ന​​ട​​പ​​ടി സ്വീക​​രി​​ച്ചു, 2000ത്തി​​ൽ ത​​ന്നെ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ചു. പി​​ന്നീ​​ട് സ്വ​​ന്ത​​മാ​​യി സ്ഥ​​ല​​വും കെ​​ട്ടി​​ട​​വും ഇ​​ല്ലാ​​തെ വ​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ എ​​ഐ​​സി​​ടി​​ഇ​​യു​​ടെ അം​​ഗീ​​കാ​​രം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​തോ​​ടെ ശ​​ക്ത​​മാ​​യ സ​​മ​​ര​​ത്തി​​ന് ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും വി​​ദ്യാ​​ർ​​ഥി​​ക​​ളും തു​​ട​​ക്കം കു​​റി​​ച്ചു. തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്ത് പോ​​ളി​​ടെ​​ക്നി​​ക്കി​​ന് ആ​​വ​​ശ്യ​​മാ​​യ സ്ഥ​​ലം ആ​​പ്പാ​​ഞ്ചി​​റ​​യി​​ൽ ഏ​​റ്റെ​​ടു​​ക്കാ​​ൻ തീരുമാനിക്കുക​​യാ​​യി​​രു​​ന്നു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ എ​​ട്ട് ഏ​​ക്ക​​ർ സ്ഥ​​ലം പോ​​ളി​​ടെ​​ക്നി​​ക്കി​​ന് കൈ​​മാ​​റി​​കൊ​​ണ്ട് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. 2008-2009 ൽ ​​മോ​​ൻ​​സ് ജോ​​സ​​ഫ് പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പ് മന്ത്രിയായി​​രി​​ക്കെ​​യാ​​ണ് ആ​​പ്പാ​​ഞ്ചി​​റ​​യി​​ൽ പോളിടെക്നിക്ക് കെ​​ട്ടി​​ടം നി​​ർ​​മി​​ക്കാ​​ൻ ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ഫ​​ണ്ട് അ​​നു​​വ​​ദി​​ച്ച​​ത്. ആ​​ദ്യ​​ഘ​​ട്ട​​മാ​​യി ന​​ട​​പ്പാ​​ക്കി​​യ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​ർ 2012ൽ ​​കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ 15 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ക്കു​​ക​​യും ഇ​​തു​​പ​​യോ​​ഗി​​ച്ചു സ​​മു​​ച്ച​​യം പൂ​​ർ​​ത്തി​​യാ​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. പി​​ന്നീ​​ട് റോ​​ഡ് സൗ​​ക​​ര്യം പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്നതിനും മറ്റ് ആവശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റാ​​നുമായി 3.50 കോ​​ടി രൂ​​പ ധ​​ന​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി​​രി​​ക്കെ കെ.​​എം. മാണി അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. ഈ ​​പ്ര​​വ​​ർ​​ത്തി​​യു​​ടെ അ​​ന്തി​​മ​​ഘ​​ട്ട നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ന്നു വ​​രി​​ക​​യാ​​ണ്.

Kozhikode

{picture#https://2.bp.blogspot.com/-Rgpc129fEGM/XM2v1HswqGI/AAAAAAAAG5g/P_7bRiSZqAkzgEzczuUy2XLL1inKZRK5wCLcBGAs/s320/PicsArt_05-04-08.55.17.jpg} All in one news is a platform of all type news {facebook#YOUR_SOCIAL_PROFILE_URL} {twitter#YOUR_SOCIAL_PROFILE_URL} {google#YOUR_SOCIAL_PROFILE_URL} {pinterest#YOUR_SOCIAL_PROFILE_URL} {youtube#YOUR_SOCIAL_PROFILE_URL} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.