Latest Post


കോയമ്പത്തൂർ: നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്നു മോഷ്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉദുമൽപ്പേട്ട സ്വദേശിനി മാരിയമ്മയെ (50) പോലീസ് വ്യാഴാഴ്ച്ച അറസ്റ്റ് ചെയ്തു. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്നാണ് ഇവർ അഞ്ച് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ മോഷ്ടിച്ചത്. മെയ് അഞ്ചിനാണ് സംഭവംഅണ്ണാമലയ്ക്ക് സമീപമുള്ള നാരികൽപ്പാത്തിയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട ദമ്പതിമാരുടെ കുട്ടിയെ ആണ് മോഷ്ടിച്ചു കൊണ്ടുപോയത്. ആശുപത്രിയിൽ വെച്ച് മാരിയമ്മ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ച് തന്റെ ഭർത്താവ് ഇതേ ആശുപത്രിയിൽ പുരുഷൻമാരുടെ വാർഡിൽ അഡ്മിറ്റായെന്നും താൻ തനിച്ചെയുള്ളുവെന്നും അതിനാൽ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ വാർഡിൽ നിൽക്കാൻ അനുവദിക്കണമെന്നും പറഞ്ഞു. കുഞ്ഞിനെ താൻ നോക്കികൊള്ളാമെന്നും മാരിയമ്മ ദമ്പതിമാർക്ക് ഉറപ്പ് നൽകി. കുറച്ച് മണിക്കൂറുകൾക്ക് ശേഷം മാരിയമ്മ കുട്ടിയുമായി കടന്നു കളഞ്ഞു.

കുട്ടിയെ നഷ്ടപ്പെട്ടതായി ദമ്പതികൾ പരാതിപ്പെട്ട ഉടനെ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം വിവരം പോലീസിൽ അറിയിച്ചു. അന്വേഷണത്തിനൊടുവിൽ മാരിയമ്മയെ പോലീസ് അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി.

Highlight: 50 years old Woman lifts 5-day-old infant from govt hospitalബെംഗളൂരു:കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസുമായി (അംബാരി ഡ്രീം ക്ലാസ്) കർണാടക ആർ.ടി.സി. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് സർവീസ്.ഈ മാസം ഒമ്പതിന് സർവീസ് ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. രാത്രി 9.32-ന് ബെംഗളൂരു ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.47-ന് എറണാകുളത്തെത്തും.

തിരിച്ച് രാത്രി 9.01-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.16-ന് ബെംഗളൂരുവിലെത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. സേലം വഴിയാണ് സർവീസ്. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്.

കർണാടക ആർ.ടി.സി.യുടെ റിസർവേഷൻ കൗണ്ടറുകളിൽനിന്ന് വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം. ആദ്യമായിട്ടാണ് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നത്. ഉടൻ തന്നെ തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും വോൾവൊ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ ബസുകളുടെ ചൂഷണത്തിനിരയാകാതെ മികച്ച സൗകര്യത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് കർണാടക ആർ.ടി.സി. ഒരുക്കുന്നത്. ഇത്തരത്തിൽ കൂടുതൽ സർവീസ് ആരംഭിക്കുന്നത് മലയാളികൾക്ക് പ്രതീക്ഷ നൽകുന്നു.

Highlights: Karnataka RTC Bus Service From Bangalore To Cochinന്യൂഡൽഹി: ലൈംഗിക പീഡന പരാതിയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി. റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര അന്വേഷണ സമിതിക്ക് പരാതിക്കാരി കത്തെഴുതി. റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് അവർ പറഞ്ഞു.

തനിക്കും പൊതുജനങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാതിരിക്കാനുള്ള തരത്തിലാണ് സമിതയുടെ നടപടികളെന്ന് അവർ ആരോപിച്ചു. സമിതിയുടെ റിപ്പോർട്ടിന്റെ പകർപ്പ് നിഷേധിക്കുന്നത് ന്യായത്തെ പരിഹസിക്കലാണെന്നും അവർ പറഞ്ഞു. നിലവിലുള്ള തൊഴിൽസ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിലെ മുൻജീവനക്കാരിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗെഗോയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയത്.

സുപ്രീം കോടതി ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള ആഭ്യന്തര സമിതിയാണ് പരാതി അന്വേഷിച്ചത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജിയും ഇന്ദു മൽഹോത്രയുമായിരുന്നു സമിതിയിലെ അംഗങ്ങൾ. പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പില്ലെന്ന് സമിതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ മാസം രണ്ടുദിവസങ്ങളിൽ ഗരഞ്ജൻ ഗൊഗോയ് തന്നോട് മോശമായി പെരുമാറിയെന്നും വഴങ്ങാത്തതിനാൽ ജോലിയിൽനിന്ന് പിരിച്ചുവിട്ടെന്നും കാണിച്ച് ഏപ്രിൽ 19നാണ് പരാതിക്കാരി സുപ്രീം കോടതിയിലെ 22 ജസ്റ്റിസുമാർക്ക് കത്തയച്ചത്.

content highlights:  allegation against cji ranjan gogoi, in house report


കോഴിക്കോട്:നഗരത്തിനായുള്ള മൊബിലിറ്റി ഹബ് പദ്ധതി കെ.എം.ആര്‍.എല്ലിന്റെ സഹകരണത്തോടെ നടപ്പാക്കാന്‍ നഗരസഭാ കൗണ്‍സിലില്‍ ധാരണ. സ്വകാര്യവ്യക്തികളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ വിശദമായ രൂപരേഖ സര്‍ക്കാരിനു സമര്‍പ്പിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ പ്രത്യേക ദൗത്യസംഘം മേല്‍നോട്ടം വഹിക്കും.നഗരസഭ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ രൂപകല്‍പനയും നിര്‍മാണച്ചുമതലയുമാണ് കെ.എം.ആര്‍.എല്ലിനെ ഏല്‍പ്പിക്കുന്നത്. സ്വകാര്യവ്യക്തികളില്‍ നിന്ന് ഇരുപതേക്കര്‍ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കും. നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ മൊബിലിറ്റി ഹബിന്റെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ കൗണ്‍സിലിനെ അറിയിച്ചു. എന്നാല്‍ പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച കൗണ്‍സിലില്‍ നടത്താതതില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധമറിയിച്ചു.ദീര്‍ഘദൂര ബസുകള്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാതെ ഹബിലേക്കെത്തുകയും അവിടെ നിന്നുതന്നെ പുറപ്പെടുകയും ചെയ്യുന്ന തരത്തിലാണ് പദ്ധതി. നഗരപരിധിയില്‍ സിറ്റി ബസുകള്‍ മാത്രമായാല്‍ ഗതാഗതക്കുരുക്കും കുറയുമെന്നാണ് കണ്ടെത്തല്‍. മലാപ്പറമ്പിലാണ് മൊബിലിറ്റി ഹബിനായി നഗരസഭ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

Content Highlights:KMRL Helps Calicut Mobility Hub Projectകോഴിക്കോട്‌: ഇന്റര്‍നാഷണല്‍ കയാക്കിംങ്‌ ചാമ്പ്യന്‍ഷിപ്പിന്‌ ഇത്തവണ കോഴിക്കോട്‌ വേദിയൊരുങ്ങും. ജൂലൈ 18  മുതൽ 21 വരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനെട്ടുരാജ്യങ്ങളില്‍ നിന്നായി പ്രശസ്‌ത താരങ്ങള്‍ പങ്കെടുക്കും. കോടഞ്ചേരി, പുലിക്കയം, ഇരുവഞ്ഞിപ്പുഴ, മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അഞ്ചുവര്‍ഷമായി കയാക്കിംങ്‌ നടന്നിട്ടുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍ഷിപ്പിന്‌ അദ്യമായിട്ടാണ്‌ കേരളത്തില്‍ വേദിയൊരുങ്ങുന്നത്‌. ഏഷ്യയില്‍ തന്നെ ആദ്യമായിട്ടാണ്‌ ഇത്തരം ഒരു ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നത്‌. കയാക്കിംങിനോട്‌ അനുബന്ധിച്ച്‌ ഓഫ്‌ റോഡിംഗ്‌, മൗണ്ടന്‍ ബൈക്കിംഗ്‌, നാടന്‍ ഭക്ഷണശാലകള്‍ എന്നിവയും ഉണ്ടാകും.

പ്രാദേശിക തലത്തിലുള്ളവരുടെ പൂര്‍ണ പിന്തുണയോട്‌ കൂടിയാണ്‌ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്‌. കലക്‌ട്രേറ്റ്‌ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്‌ടര്‍ യു.വി ജോസ്‌, റോഷന്‍ കൈനടി (ജി.എം.ഐ), റാവിസ്‌ കാലിക്കറ്റ്‌ ജനറല്‍ മാനേജര്‍ അജിത്ത്‌ നായര്‍, ടൂറിസം ജോയിന്റ്‌ ഡയറക്‌ടര്‍ സി.എന്‍ അനിതകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

Kozhikode

{picture#https://2.bp.blogspot.com/-Rgpc129fEGM/XM2v1HswqGI/AAAAAAAAG5g/P_7bRiSZqAkzgEzczuUy2XLL1inKZRK5wCLcBGAs/s320/PicsArt_05-04-08.55.17.jpg} All in one news is a platform of all type news {facebook#YOUR_SOCIAL_PROFILE_URL} {twitter#YOUR_SOCIAL_PROFILE_URL} {google#YOUR_SOCIAL_PROFILE_URL} {pinterest#YOUR_SOCIAL_PROFILE_URL} {youtube#YOUR_SOCIAL_PROFILE_URL} {instagram#YOUR_SOCIAL_PROFILE_URL}

Contact Form

Name

Email *

Message *

Powered by Blogger.